Wednesday, July 2, 2008

നമുക്കന്നേ പോലെ അന്യരാവാം!



മറവിയുടെ ഈ വരണ്ടപടവില്‍ നിന്നു
നമുക്ക് പിറവിയിലേയ്ക്കു തിരിച്ചു നടക്കാം!
വറ്റിമാറിയ നീരീ ഊഷരം നനച്ചുയരുമ്പോള്‍
കൊരുത്തടര്‍ന്ന വിരലുകള്‍ ഒന്നുകൂടി ചേര്‍ത്തുവയ്ക്കാം!

പരല്‍മീനുകളെ മാടിയൊതുക്കിയീ പുഴ
പിന്നോട്ടൊഴുകിത്തുടങ്ങുമ്പോള്‍ ഒപ്പമൊഴുകാം!
ഞാനില്ലാത്ത സായാഹ്നങ്ങള്‍ല്‍ വിരസത നിറച്ചു
നീയെറിഞ്ഞ വെള്ളാംകല്ലുകളെ പ്രണയപൂര്‍വ്വം തിരിച്ചെടുക്കുക!

നമുക്കായ് വിരിഞ്ഞ ഹേമന്തസന്ധ്യകള്‍
തിരികെയെത്തുമ്പോള്‍ അവയുടെ നിറവും പിന്നെ
നമ്മുടെ ആദ്യ ആലിംഗനത്തിന്റെ സമയവും
നീയെന്നിലേയ്ക്കു കൊണ്ടുവന്ന ആകാശവും
ഭൂമിയും എനിയ്ക്കായ് ഓര്‍ത്തുവയ്ക്കുക!

ആദ്യസംഗമത്തിന്റെ പരിശുദ്ധനിമിഷങ്ങളെത്തുമ്പോള്‍
യഥാര്‍ത്ഥ മമതയുടെ ഗന്ധത്തില്‍ ഒന്നുകൂടി ഇല്ലാതാവാം!
നാം പ്രണയത്തിലേയ്ക്കു കടന്ന പടിയില്‍ കുമ്പിട്ടു
ചുംബിച്ചപ്പുറമെത്തി കണ്ണുകൊരുക്കുമ്പോള്‍
നമുക്കന്നേ പോലെ അന്യരാവാം! നീയും ഞാനുമാകാം!

37 comments:

ധ്വനി | Dhwani said...

നമുക്കന്നേ പോലെ അന്യരാവാം! നീയും ഞാനുമാകാം!

berto xxx said...
This comment has been removed by a blog administrator.
രഘുവംശി said...

അവസാനത്തെ വരികള്‍ക്ക്‌, സാഹിര്‍ ലുധിയാന്‍വിയുടെ വരികളുമായി സാദൃശ്യം..ചലോ, ഏക് ബാര്‍ ഫിര്‍ സേ അജ്‌നബി ബന്‍ ജായേ ഹം ദോനോം................ഇതൊരു യാദൃശ്ചികതയാകാം..പറഞ്ഞുവെന്നു മാത്രം ട്ടോ...

ധ്വനി | Dhwani said...

Na main tumse koi ummeed rakhoon dilnavaazi ki
Na tum meri taraf dekho galat andaaz nazaron se
Na mere dil ki dhadkan ladkhadaaye meri baaton mein
Na zaahir ho tumhaari kashm-kash ka raaz nazaron se
Chalo ek baar phir se..

Tumhen bhi koi uljhan rokti hai peshkadmi se
Mujhe bhi log kehte hain, ki yeh jalve paraaye hain
Mere hamraah bhi rusvaaiyaan hain mere maajhi ki -2
Tumhaare saath bhi guzri hui raaton ke saaye hain
Chalo ek baar phir se..

Taarruf rog ho jaaye to usko bhoolnaa behtar
Taalluk bojh ban jaaye to usko todnaa achchha
Voh afsaana jise anjaam tak laana na ho mumkin -2
Use ek khoobsoorat mod dekar chhodna achchha
Chalo ek baar phir se..

ആശയങ്ങള്‍ തമ്മില്‍ ഒരുപാടു വ്യത്യാസമില്ലേ?
ഞാന്‍ അതു കേട്ടിട്ടുണ്ടായിരുന്നില്ല!

പാമരന്‍ said...

"നീയെറിഞ്ഞ വെള്ളാംകല്ലുകളെ പ്രണയപൂര്‍വ്വം തിരിച്ചെടുക്കുക!"

"നാം പ്രണയത്തിലേയ്ക്കു കടന്ന പടിയില്‍ കുമ്പിട്ടു
ചുംബിച്ചപ്പുറമെത്തി കണ്ണുകൊരുക്കുമ്പോള്‍
നമുക്കന്നേ പോലെ അന്യരാവാം"

തിരിച്ചൊഴുക്ക്‌ ഇഷ്ടമായി..

വാല്‍മീകി said...

പ്രണയമാണോ വിരഹമാണോ എന്നറിയാത്തവണ്ണം ഇഴചേര്‍്ന്നിരിക്കുന്ന വരികള്‍.

സനാതനന്‍ said...

പ്രതിയാനം നന്നായി

Ranjith chemmad said...

"പരല്‍മീനുകളെ മാടിയൊതുക്കിയീ പുഴ
പിന്നോട്ടൊഴുകിത്തുടങ്ങുമ്പോള്‍ ഒപ്പമൊഴുകാം!
ഞാനില്ലാത്ത സായാഹ്നങ്ങള്‍ല്‍ വിരസത നിറച്ചു
നീയെറിഞ്ഞ വെള്ളാംകല്ലുകളെ പ്രണയപൂര്‍വ്വം തിരിച്ചെടുക്കുക!"

ശക്തം; സമ്പന്നം.

Sherikutty said...

നന്നായിട്ടുണ്ട് കേട്ടൊ....

നൊമാദ്. said...

അത്രമേലന്യന്‍ !

..വീണ.. said...

ഇഷ്‌ടമായി..

കാവലാന്‍ said...

"നാം പ്രണയത്തിലേയ്ക്കു കടന്ന പടിയില്‍ കുമ്പിട്ടു
ചുംബിച്ചപ്പുറമെത്തി കണ്ണുകൊരുക്കുമ്പോള്‍
നമുക്കന്നേ പോലെ അന്യരാവാം!"

വെറുതേയീ മോഹങ്ങള്‍
എന്നറിയുമ്പോഴും.....
വെറുതേ മോഹിക്കുവാന്‍....

സുല്‍ |Sul said...

നന്നായിരിക്കുന്നു.

-സുല്‍

രാജേഷ് സൂര്യകാന്തി said...

നല്ല, നല്ല വരികള്‍... അടുത്തതിനു കാത്തിരിക്കുന്നു.....

ഇത്തിരിവെട്ടം said...

:)

അനാഗതശ്മശ്രു said...

നമുക്കു അന്യരാവണ്ട...അന്യനാവാം ..തമിഴ് സിനിമ ഹീറൊ ..
കവിത കൊള്ളാം ട്ടൊ

ശ്രീ said...

“പരല്‍മീനുകളെ മാടിയൊതുക്കിയീ പുഴ
പിന്നോട്ടൊഴുകിത്തുടങ്ങുമ്പോള്‍ ഒപ്പമൊഴുകാം!”

നന്നായിരിയ്ക്കുന്നു. എങ്കിലും ഈ വരികളാണ് കൂടുതല്‍ ഇഷ്ടമായത്.
:)

ദ്രൗപദി said...

നീണ്ട ഇടവേളക്ക്‌ ശേഷം വീണ്ടുമെത്തിയതിന്‌...
ആദ്യമെ ആശംസകള്‍...

കവിത ഇഷ്ടമായി.
ആര്‍ദ്രമാകുന്ന മിഴികള്‍ സമ്മാനിക്കുന്ന പ്രണയത്തിന്റെ ശേഷിപ്പുകള്‍ ഓര്‍മ്മകളുമായി ചേര്‍ന്നുനില്‍ക്കുമ്പോഴുള്ള മനോഹാരിത

ആശംസകള്‍....

lekhavijay said...

...പിറക്കാതിരുന്നെങ്കില്‍ പാരില്‍ ,നാം സ്നേഹിക്കാന്‍,വെറുക്കാന്‍ തമ്മില്‍
കണ്ടുമുട്ടാതെയിരുന്നെങ്കില്‍...എന്നു വായിച്ചു പണ്ട്.

നമുക്കന്നേ പോലെ അന്യരാവാം! നീയും ഞാനുമാകാം!
ഇപ്പോള്‍ ഇങ്ങനെയും വായിക്കുന്നു.ഷൈനീ,ഈ തിരിച്ചു പോക്കു മനസ്സില്‍ തൊട്ടു.സ്നേഹം.

മിന്നാമിനുങ്ങ്‌ said...

പ്രണയത്തില്‍ നിന്ന് വിരഹത്തിലേക്കുള്ള
ദൂരത്തെ കുറിക്കുന്നോ, ഈ വരികള്‍.
അറിയില്ല, എങ്കിലും ഒത്തിരി ഇഷ്ടമായി
കാവ്യസമ്പന്നമായ ഈ തിരിച്ചൊഴുക്ക്.

ഓ.ടോ)പോസ്റ്റിടാന്‍ ഒമ്പത് മാ‍സത്തെ
കാലദൈര്‍ഘ്യം ഒരിത്തിരികൂടുതലാ.

മയൂര said...

“നമുക്കന്നേ പോലെ അന്യരാവാം! നീയും ഞാനുമാകാം!“

ശരിയ്ക്കുമൊരു തിരിച്ചുപോക്ക് അനുഭവപെട്ടു...ഇഷ്ടമായി :)

കല|kala said...

അതിസുന്ദരം വേദനാജനകം പിന്നോട്ടൊഴുക്കുമിക്കവിത...

സഹയാത്രികന്‍ said...

മനോഹരം...
:)

സ്നേഹതീരം said...

ഞാനില്ലാത്ത സായാഹ്നങ്ങള്‍ല്‍ വിരസത നിറച്ചു
നീയെറിഞ്ഞ വെള്ളാംകല്ലുകളെ പ്രണയപൂര്‍വ്വം തിരിച്ചെടുക്കുക!

വേണ്ട. തിരിച്ചെടുക്കില്ല. എന്തിന് ഞാനങ്ങനെ ചെയ്യണം? ഇനിയും, നീയെന്നെ വിട്ട് പോകുമ്പോള്‍,നിറഞ്ഞ കണ്ണൂകളോടെ ഈ വെള്ളാരംകല്ലുകള്‍ ഓരോന്നായി, വീണ്ടും ഈ പുഴയിലേയ്ക്കെറിയാനോ?

:) ഹെയ്.. ചുമ്മാ ഒരു ഡയലോഗ് പറഞ്ഞു നോക്കിയതാ. :)

കവിത അസ്സലായീട്ടോ.

Lekshmi said...

"പരല്‍മീനുകളെ മാടിയൊതുക്കിയീ പുഴ
പിന്നോട്ടൊഴുകിത്തുടങ്ങുമ്പോള്‍ ഒപ്പമൊഴുകാം! ......
നമുക്കന്നേ പോലെ അന്യരാവാം! നീയും ഞാനുമാകാം! "

കുറേ കാത്തിരിപ്പിനു ശേഷം വായിച്ച കവിത..... നന്നായിട്ടുണ്ട്‌.... ഒരുപടിഷ്ടമായി... :)

SreeDeviNair said...

ഒന്നിച്ചൊഴുകി,
ഒന്നായപുഴയ്ക്കിനി,
വേറിട്ടൊഴുകുവാനായീടുമോ?


സ്നേഹപൂര്‍വ്വം,
ശ്രീദേവിനായര്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തിരിച്ചൊഴുകേണ്ട നാമിനി
അന്യരാവേണ്ട ഇനിയും
കയരാമൊരൂ ചങ്ങാടത്തില്‍
പിന്നെ, തുഴയാം വിദൂരതയിലേയ്ക്ക്


കവിത നന്നായി

കാണാമറയത്ത് said...

ധ്വനി,

ഞാന്‍ എപ്പോഴെ അന്യനായിക്കഴിഞ്ഞു..:)ഇതു വായിച്ചപ്പോള്‍ തോന്നി അത് തെറ്റായില്ലന്ന്..നല്ല കവിത ഇഷ്ടപ്പെട്ടു...

ജ്യോനവന്‍ said...

തിരിച്ചൊഴുകാന്‍ വേണ്ടി ഒക്കെയും ഓര്‍ത്തെടുക്കേണ്ടിവന്നപ്പോഴും ഒക്കെയും മറന്നൂന്ന് കള്ളം പറഞ്ഞു.
എത്രമേലന്യന്‍. :(
നല്ല കവിത

smitha adharsh said...

ഒരുപാടിഷ്ടമായി ഈ വരികള്‍..

ഹരിശ്രീ said...

നല്ല കവിത

നജൂസ്‌ said...

തിരിച്ചു നടക്കാം...
ഇടയിലെവിടെയൊ നഷ്ടപെട്ടുപോയ ആ കവിത തിരിച്ചെടുക്കണം...

നന്നായിരിക്കുന്നു ധ്വനീ.....

ധ്വനി | Dhwani said...

രഘുവംശി, പാമരന്‍, നന്ദി.
വാല്‍മീകി, അതെനിയ്ക്കും അറിയില്ല!
സനാതനന്‍, രഞ്ചിത്ത്, ഷെറിക്കുട്ടി നന്ദി!
നൊമാദ്, ഇത്രമേല്‍?
വീണ, കാവലാന്‍, സുല്‍, രാജേഷ് നന്ദി!
ഇത്തിരിവെട്ടം :)
അനാഗതശ്മശ്രു, തമിള്‍ നടന്‍ അന്യന്‍ വേണ്ടാ! വായനയ്ക്കു നന്ദി!
ശ്രീ, നന്ദി!
ദ്രൗപദി, മിന്നാമിനുങ്ങ്, ലേഖ ചേച്ചി. ലക്ഷ്മി, നജൂസ്, നന്ദി; സ്നേഹത്തിനും, വായനയ്ക്കും!
മയൂര, കല, സഹയാത്രികന്‍, നന്ദി!
സ്നേഹതീരം ചേച്ചി, ഡയലോഗ് അസ്സലായി. പെറുക്കേണ്ടാ, പെറുക്കേണ്ടാ! :)
ശ്രീദേവി, ബുദ്ധിമുട്ടാണു. :)
പ്രിയാ, നന്ദി!
കാണാമറയത്ത്, ഇതു സൗഹൃദങ്ങളേപ്പറ്റിയല്ല! പ്രണയത്തേപ്പറ്റിയാണു. വായനയ്ക്കു നന്ദി!
ജ്യോനവന്‍, :( നന്ദി! :)
സ്മിത, ഹരിശ്രീ നന്ദി വായനയ്ക്ക്!

ആമി said...

നീയെറിഞ്ഞ വെള്ളാംകല്ലുകളെ പ്രണയപൂര്‍വ്വം തിരിച്ചെടുക്കുക!
നമുക്കന്നേ പോലെ അന്യരാവാം! നീയും ഞാനുമാകാം!

നല്ല വരികള്‍

Mahi said...

പ്രണയത്തെ കുറിച്ചെഴുതുമ്പോഴും പ്രണയമില്ലായ്മയെ കുറിച്ചെഴുതുമ്പോഴും താങ്കളുടെ അടുത്ത്‌ അത്‌ വല്ലാത്തൊരു അനുഭൂതിയാണ്‌

കുടുംബംകലക്കി said...

"പരല്‍മീനുകളെ മാടിയൊതുക്കിയീ പുഴ
പിന്നോട്ടൊഴുകിത്തുടങ്ങുമ്പോള്‍"

ആസ്വദിച്ചു; രസിച്ചു...

കുമാരന്‍ said...

പരല്‍മീനുകളെ മാടിയൊതുക്കിയീ പുഴ
പിന്നോട്ടൊഴുകിത്തുടങ്ങുമ്പോള്‍ ഒപ്പമൊഴുകാം!
ഞാനില്ലാത്ത സായാഹ്നങ്ങള്‍ല്‍ വിരസത നിറച്ചു
നീയെറിഞ്ഞ വെള്ളാംകല്ലുകളെ പ്രണയപൂര്‍വ്വം തിരിച്ചെടുക്കുക!...
really touching..
keep it up