തനിച്ചായിരിയ്ക്കുമ്പോള്‍ ...
ഈ മനസിനെ തുളുമ്പിച്ചൊഴുക്കുന്ന
എന്തോ ഒന്ന് ഈ വായുവിലുണ്ട്
ഒരു ചിപ്പിയെ കൈപ്പിടിയിലൊതുക്കാന്
മോഹിപ്പിയ്ക്കുന്ന എന്തോ ഒന്ന്
ഹൃദയത്തില്‍ സാഗരം തുള്ളിയ്ക്കുന്ന ചിപ്പി
അതിന്റെ തീരത്ത് മനസുമയങ്ങി ഞാന്‍ നടക്കട്ടെ
അതെന്റെ പാദങ്ങളെ നനയിയ്ക്കട്ടെ
അറിയാക്കരയിലെ സംഗീതം കേള്‍ക്കട്ടെ
മനസിനെ തുളുമ്പിച്ചൊഴുക്കുന്ന
എന്തോ ഈ വായുവിലുണ്ട്
എന്റെ സ്ഥിതിയെ മറവിയിലാക്കുന്ന ഒന്ന്
കണ്ണെത്താത്തിടത്ത് ചിന്തയെ അലയിയ്ക്കുന്ന ഒന്ന്
16 comments:
തനിച്ചായിരിയ്ക്കുമ്പോള്‍ ...
കേള്‍ക്കട്ടെമനസിനെ തുളുമ്പിച്ചൊഴുക്കുന്ന
എന്തോ ഈ വായുവിലുണ്ട്
എന്റെ സ്ഥിതിയെ മറവിയിലാക്കുന്ന ഒന്ന്
കണ്ണെത്താത്തിടത്ത് ചിന്തയെ അലയിയ്ക്കുന്ന ഒന്ന്
നല്ല കവിത.പക്ഷെ പെട്ടെന്ന് തീര്‍ന്നു പോയല്ലോ.
ഒരു വാക്ക് ആവര്‍ത്തിച്ചിരിക്കുന്നു..!
:)
ഉപാസന
ഓ. ടോ: ആ ഫോട്ടോ സൂപ്പര്‍ ആണ്ട്ടോ. എവിടന്ന് കിട്ടി
നന്നായിരിയ്ക്കുന്നു സുഹൃത്തേ കവിത!
ശരിയാണ്‍...മനസിനെ തുളുമ്പിച്ചൊഴുക്കുന്ന
എന്തോ ഒന്ന് ഈ വായുവിലുണ്ട്...
നല്ല വരികള്‍!
:)
:)
:)
തനിച്ചാവുമ്പോള്‍ മനസ്സിനെ തുളുമ്പിച്ചൊഴുക്കുന്ന എന്തോ ഒന്ന് ഈ വായുവിലുണ്ട്..നമ്മെ മറവിയിലലിയിക്കുന്ന ഒന്ന്, കണ്ണെത്താത്തിടത്തേയ്ക്ക് ചിന്തയെ അയയ്ക്കുന്ന ഒന്ന്....അതു സത്യം. ചിലപ്പോഴൊക്കെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ചിപ്പിയെ കൈപ്പിടിയിലാക്കാന്‍ മനസ്സിലെ സമുദ്രം എന്നൊക്കെ എഴുതിയപ്പോള്‍ ആദ്യ വരികളിലെ യോഗാത്മകസുഖം നഷ്ടപ്പെട്ടു!
"എന്തോ ഈ വായുവിലുണ്ട്"
ഉണ്ടാവും...ഉണ്ടാവണം..ല്ലേ...
നല്ല വരികള്‍
ധ്വനി,
കവിത നന്നായിരിക്കുന്നു.
നല്ല വരികള്‍
നല്ല ആശയം.
ആശംസകള്‍.
-സുല്‍
അതെന്താണെന് ഒന്നറിയാന്‍ കഴിഞിരുന്നെങ്കില്‍.
കവിത വായിച്ചു
ഇഷ്ടപ്പെട്ടു
പഴയ കവിതകള്‍ വായിച്ചു
കവിത വായിച്ചു
ഇഷ്ടപ്പെട്ടില്ല
undaavum.. atthu kandu pidikkuka.. athaanallo jeevitham
ഉപാസന, വരികള്‍ തന്നെ ആവര്‍ത്തിച്ചിരിക്കുവല്ലേ? പടം നെറ്റില്‍ നിന്നാ..നന്ദി! :)
ഇട്ടിമാളൂ, ഒരു നാള്‍ അറിയുമായിരിയ്ക്കും :)
വെള്ളെഴുത്ത്, ശരിയാണു. പലതരം ചിന്തകള്‍ ഇടകലര്‍ന്നു പോയെന്ന് എനിക്കും തോന്നി. ഇനി നന്നാക്കന്‍ ശ്രമിയ്ക്കാം. വന്നതിനും വായിച്ചതിനും നന്ദി!
ചോപ്പ്, ഇതും പഴയതാ. ഇപ്പൊള്‍ പൊസ്റ്റ് ചെയ്തെന്നേയുള്ളൂ. പഴയ പോസ്റ്റുകളെക്കാള്‍ നന്നെന്നറിഞ്ഞതില്‍ സന്തോഷം. നന്ദി!
നിഷ്കളങ്കന്‍, ശ്രീ, സഹയാത്രികന്‍ പൊതുവാള്‍, മയൂര, സുല്‍, പ്രിയന്‍ .. നന്ദി!! :)
Only a great poet can find something rare and peculiar in the air …….and see the infinity ..
pmkunnel@
ഇഷ്ടമായി..
നന്ദി അനോണി, വീണ, വന്നതിനും വായിച്ചതിനും!
Post a Comment