പ്രണയം കളഞ്ഞുപോവതെങ്ങനെ?
പ്രണയം...
കാരിരുളില്‍ കനലുരച്ച്
അടഞ്ഞ മിഴികളില്‍ കതിര്‍വച്ച്
ഹൃദയത്തില്‍ രചിയ്ക്കപ്പെടുന്നു,
കരളിന്‍ നിലത്തെഴുതപ്പെടുന്നു...
മരിച്ച നാഡികളില്‍ കുത്തിവയ്ക്കപ്പെട്ടു
മരിച്ച നാഡികളില്‍ കുത്തിവയ്ക്കപ്പെട്ടു
രാഗം കുതിര്‍ത്തപ്പെടുന്നു...
ഒരിയ്ക്കല്‍ പങ്കുവച്ച,
താളം ചിട്ടപ്പെട്ട,
വര്‍ണ്ണസംഗീതം...
വര്‍ണ്ണസംഗീതം...
പ്രണയം കളഞ്ഞുപോവതെങ്ങനെ?
22 comments:
ഒരിയ്ക്കല്‍ പങ്കുവെച്ചത്,
താളം ചിട്ടപ്പെട്ട വര്‍ണ്ണസംഗീതം...
പ്രണയം കളഞ്ഞുപോവതെങ്ങനെ?
പ്രണയം കളഞ്ഞുപോവതെങ്ങനെ? ഉത്തരമില്ല. അല്ലെങ്കില്‍ ഉത്തരമനേകം. എന്നാലും കളഞ്ഞുപോകുന്നു.
പ്രണയം മറ്റൊരാളിന്റെ ഹൃദയത്തില്‍ നിന്ന് ഒരിടം തിക്കിയെയെടുക്കലാണ്. സ്വതേ അത് സ്വാര്‍ത്ഥമാണ്`. കൂടുതല്‍ സ്വാര്‍ത്ഥമാവുമ്പോള്‍ അത് നമുക്ക് നഷ്ടമാവുന്നു.
പൊസ്സസീവ്‌നെസ്സ് എന്നൊക്കെ അതിനെ വെറുതെ വിളിക്കാമെന്നേ..!
നല്ല കവിത. പക്ഷേ അവസാനം എന്തോ കല്ലുകടി.
:-(
വരികള്‍ക്ക് അച്ചടക്കമില്ലാത്തത് പോലെ തോന്നി ധ്വനീ.
‘പ്പെട്ട്’, ‘പ്പെട്ടത്’ തുടങ്ങിയവ ഉദാഹരണം.
‘താളം ചിട്ടപ്പെട്ട വര്‍ണ്ണസംഗീതം‘ കവിതയില്‍ മുഴച്ച് നിന്നത് പോലെ തോന്നി.
പക്ഷെ ആശയം എനിക്കിഷ്ടപ്പെട്ടൂട്ടോ. ഇത്രയും ചിട്ടവട്ടങ്ങളൂടെ കടന്ന് പോന്ന പ്രണയം കളഞ്ഞു പോവാന്‍ പാടില്ലാത്തതാണ്. ഒന്നൂടെ നോക്കൂ, ഹൃദയത്തില്‍ തന്നെ ഒരിച്ചിരിക്കുന്നുണ്ടാകും :-)
സസ്നേഹം
ദൃശ്യന്‍
പ്രണയമൊടുങ്ങുന്നത് പ്രാണനിലൊരാള്‍പടര്‍ന്നമര്‍ന്നുറങ്ങുമ്പൊഴാണു..
ഭര്‍ത്താവിന്: നവവധു കാറിലിരുന്ന് ശര്‍ദ്ദിക്കുമ്പോള്‍ (കടപ്പാട്: എം. കൃഷ്ണന്‍ നായര്‍)
ഭാര്യക്ക്: ഭര്‍ത്താവ് തന്റെ ആഭരണം രഹസ്യമായി ഉരച്ചുനോക്കുന്നതു കാണുമ്പോള്‍
ധ്വനി..,
ഈ കവിത താങ്കള്‍ ഒന്നുകൂടെ വായിച്ച് ഒന്നുകൂടെ മിനുക്കി എഴുതിയാല്‍..
കവിത ചലനാത്മകമാകട്ടെ.
താങ്കള്‍ക്ക് അതിനുള്ള കഴിവുണ്ടെന്ന് വാക്കുകളിലും ആശയങ്ങളിലും വ്യക്തമാണ്.
ഇതൊരു കളരിയായി കാണൂ.
സ്നേഹത്തോടെ
ഇരിങ്ങല്‍
പ്രണയം ഒടുങ്ങില്ല, ഒരിയ്ക്കലും..
:)
ഈ കവിത ഇഷ്ടമായി..
ഇതെപ്പോഴാ സംഭവിച്ചത് ? ങേ!!! :-o
kalanju pokaathe ennum ..pranayam kaathu sookshikkan sramichu paraajappedunna oruthan ivide ippozhum jeevichirippunde....hehe
സൂ, ഫ്രണ്ട്സ്, മനു, സാരംഗി, നിക്ക്, രഞ്ചിത് : വന്നതിനും വായിച്ചതിനും ഒരുപാടു നന്ദി!
മുംസി, ദൃശ്യന്‍, ഇരിങ്ങല്‍: ഒബ്ജക്റ്റിവ് ആയ അഭിപ്രായം തന്നതില്‍ ഒരുപാടു സന്തോഷം.. പോസ്റ്റു പുതുക്കിയെഴുതി പിന്നെ. നന്ദി!
കലക്കിയേട്ടാ, ഈ മറിപടി കിടു.. നല്ലൊരു ചിരിയ്ക്കുള്ള വക തന്നു... വന്നതിലും വായിച്ചതിലും പിന്നെ ഇതിലെ തമാശ ആസ്വദിച്ചതിലും നന്ദി!
I have seen a number of modern Malayalam poets. But these poems are something rare and peculiar.
I don't know who is the author of thes poems. Anyway I think this poetess/ poet will become more famous than Kadammaniita , Ayappa paniker etc. because she/ he has the TALENT for that.
Dr. Paul M Kunnel
ഒരുപാടു നന്ദി ഡോ.കുന്നേല്‍ ഈ പ്രോത്സാഹങ്ങള്‍ക്ക്..
കടമ്മനിട്ടയും അയ്യപ്പപ്പണിയ്ക്കരും ആ സ്ഥാനം അര്‍ഹിയ്ക്കുന്നു. ഞാന്‍ വെറുതെ ചിന്തകള്‍ കുറിച്ചു വയ്ക്കുന്നതല്ലാതെ, മറ്റൊന്നും ചിന്തിച്ചിട്ടില്ലാ. ഈ കമന്റു കണ്ടിട്ട് എന്തു പറയണമെന്നു മനസ്സിലായില്ല.
നന്ദി ഒരിയ്ക്കല്‍ കൂടി വന്നതിനും വായിച്ചതിനും
(എന്നെ അറിയില്ലെന്നു പറഞ്ഞല്ലോ, ഇതു ഷൈനി, മും ബൈയില്‍ ജോലി ചെയ്യുന്നു, കേരളത്തില്‍ ഇടുക്കിയില്‍ നിന്ന്)
"പ്രണയം കളഞ്ഞുപോവതെങ്ങനെ?"
കളഞ്ഞു പോകുമോ?? കളയിലോരിക്കലും...മനസ്സിലെങ്കിലും......
ഒരാള്ക്കു ഒരിക്കലെ തീവ്റമായി പ്ര
ണയിക്കാന്‍ കഴിയുകയുള്ളൊ?...നല്ല കവിത...ഇഷ്ടമായി...
കളഞ്ഞു പോവുമോ മയൂര?
Lost Love എന്ന ആശയം എത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്നു!!
നന്ദി പ്രദീപ്. തീവ്ര സ്നേഹം പലതാകാം. പ്രണയം ഒരിയ്ക്കല്‍ മാത്രമെന്നു തോന്നുന്നു.
ആ... ആര്‍ക്കറിയാ...
ആത്മഗതപ്പെടാതെ നിക്ക്! :)
നന്ദി!!
Post a Comment