ഈ വൈശാഖം കൊഴിച്ച ആദ്യതുള്ളികനലുണ്ടു വളര്‍ന്നവളായിരുന്നു
വിചാരം ഞെട്ടിച്ചുണര്‍ത്തിയപ്പോള്‍
നിസ്വതയില്‍ ഉന്മാദിയായി
അയിരം ചോദ്യങ്ങള്‍ കൂട്ടിയുയര്‍ത്തിയ
ചൂണ്ടുവിരലുരുക്കിയൊഴുക്കി
ആയുര്‍രേഖയിലൊരു പ്രളയമായി
യൗവനമഞ്ചം ചുഴിക്കുത്തില്‍ മുക്കി
ഹൃദയരേഖയിലൊരു മുറിവു കീറി
കുപ്പിവളകളെ വേവിച്ചുരുക്കി
കൈവണ്ണയെ വിതുമ്പിച്ചുനീറ്റി
കദനം മുട്ടുകുത്തിയിടം കടന്നീ
വെള്ളത്താളെരിയിയ്ക്കുന്നു...
ഈ തീയില്‍ സമസ്യകള്‍ ആത്മാഹൂതി ചെയ്യുന്നു...
8 comments:
ഈ വൈശാഖം കൊഴിച്ച ആദ്യതുള്ളി
കനലുണ്ടു വളര്‍ന്നവളായിരുന്നു...
"ആദ്യ പുതുമഴത്തുള്ളി"
അയ്യയ്യോ.. എല്ലാം ഒന്നും മനസ്സിലാവുന്നില്ലല്ലൊ കവയത്രീ,
എതോ നൊമ്പരമാവുന്ന കനലിനു മേല്‍ വെള്ളത്തുള്ളി പതിച്ചു ആശ്വാസം പകര്‍ന്നു എന്നാണോ ചിന്ത?
:)
എരിഞ്ഞ ഈ വെള്ളത്താളിലെഴുതിയ കവിത നന്നായി:)
കവിത നന്നായി.
കുറച്ചു കൂടി വിശദമാക്കുന്ന ബിംബങ്ങള്‍ ഉപയോഗിക്കാമായിരുന്നു. പിന്നെ അക്ഷരത്തെട്ട്
“അയിരം ചോദ്യങ്ങള്‍ കൂട്ടിയുയര്‍ത്തിയ
ചൂണ്ടുവിരലുരുക്കിയൊഴുക്കി“
അയിരം എന്നുള്ളത് ‘ആയിരം‘
എന്ന് തിരുത്തുമല്ലൊ.
സാജന്‍, അത്രവരെ ചിന്തിച്ചില്ലായിരുന്നു..
രാജു പറഞ്ഞതു മനസ്സിലായി, ഇത്തിരി കൂടി നല്ല ഉപമകള്‍/ബിം ബങ്ങള്‍ ചിന്തകളെ കൂടുതല്‍ നന്നായി പ്രതിഫലിപ്പിച്ചേനേ... പക്ഷെ അതിനും ഇത്തിരികൂടി നന്നായി എഴുതുവനുള്ള കഴിവു വേണ്ടേ ? ഒരുപക്ഷേ പതുക്കെ നന്നാകുമായിരിയ്ക്കും
പ്രമോദ് , മനൂ ഒരുപാടു നന്ദി!
kollam.. grt job
ഹ ഹ ഇരിങ്ങലേ ,, അക്ഷരത്തെട്ടോ അതെന്ത് എട്ടാ ഇരിങ്ങല്‍ സാറെ. ബെസ്റ്റ് ടീമാ അക്ഷരത്തെറ്റിന്റെ കാര്യം പറയുന്നത്. സ്വന്തം ബ്ലോഗിലെ അക്ഷരം കണ്ടാല്‍ സരസ്വതീ ദേവി പോലും തിരിഞ്ഞോടും.
നാണമില്ലാത്തവന്റെ മൂട്ടില്‍ ആലു കിളിര്‍ത്താലുള്ള തണലിനെ പറ്റി പറയാറുണ്ടല്ലോ. ഓഹ് ധന്യനായി സാര്‍ , വെയിലും മഴയും കൊള്ളാതെയുള്ള സാറിന്റെ ഈ നില്‍പ്പ് കണ്ടിട്ട്!
Post a Comment