ചിരി നിറച്ച കണ്ണുകള്‍
നനുപ്പടഞ്ഞ പച്ച ഇലകളുടെ കുന്ന്
ഇലപ്പൊത്തിനപ്പുറം നിലയില്ലാക്കയം
നൊമ്പരം കടിച്ചു ചളുക്കിക്കൂട്ടിയ
തിരിച്ചറിവിന്റെ അക്ഷരങ്ങള്‍ നിറച്ചു നികത്തിയ കയം
ഇനിയും മരിച്ചിട്ടില്ലാത്ത അവയെ പൊതിഞ്ഞു
സൂക്ഷിക്കുന്ന വെള്ള പട്ടു തുണി: പ്രാണന്‍!!
ഒരുവശം രക്തം പുരണ്ടും
മറു വശമൊരു ചിരിയുടെ പച്ചപ്പു നിഴലിപ്പിച്ചും
പ്രാണന്റെ പ്രപഞ്ചത്തില്‍.....
പെയ്തൊഴിഞ്ഞ പ്രിയപദങ്ങള്‍ തുവല്‍ക്കൂട്ടം
എങ്ങു നിന്നൊ പറന്നിറങ്ങി എങ്ങും തൊടാതെ മറഞ്ഞവ
ഇവിടം നിശബ്ദം,
പാതി മാലാഖയുടെയും പാതി ചെകുത്താന്റെയും മുഖമുള്ള
സത്യത്തിന്റെ ഉച് ഛ്വാസമൊഴികെ
ഇതു നിറമില്ലാത്ത ലോകം,
അവസാന കീറ്റു വന്ധ്യമേഘത്തിന്റെ വിളറിയ കറുപ്പല്ലാതെ
6 comments:
"നൊമ്പരം കടിച്ചു ചളുക്കിക്കൂട്ടിയ
തിരിച്ചറിവിന്റെ അക്ഷരങ്ങള്‍ നിറച്ചു നികത്തിയ കയം
ഇനിയും മരിച്ചിട്ടില്ലാത്ത അവയെ പൊതിഞ്ഞു
സൂക്ഷിക്കുന്ന വെള്ള പട്ടു തുണി: പ്രാണന്‍!! "
എന്താണൊരു വിഷാദച്ഛായ?
:)
അധികം വിഷാദങ്ങളൊന്നും വേണ്ടാ ട്ടോ ..:)
ധ്വനി,
"പാതി മാലാഖയുടെയും പാതി ചെകുത്താന്റെയും മുഖമുള്ള സത്യത്തിന്റെ ഉച് ഛ്വാസമൊഴികെ ... "
...നല്ല കവിത
ധ്വനി..നല്ല വരികള്‍:)
ഇഷ്ടമായി
ഇപ്പോഴാ കണ്ടത്.. ച്ചോ..!
പ്രാണന്‍!! ഒരുവശം രക്തം പുരണ്ടും മറു വശമൊരു ചിരിയുടെ പച്ചപ്പു നിഴലിപ്പിച്ചും
:) ഒരു നാണയത്തിന്റെ രണ്ട് വശങള്‍ അല്ലേ?
സാരംഗി, വിഷാദം കവിഹൃദയം എന്നല്ലേ? എഴുത്തു നിര്‍ത്തണോ? എന്നാലും മനസ്സിലായിട്ടോ! അധികമുള്ളതു കുറയ്ക്കട്ടോ!
മുംസി, സാജന്‍, അപ്പൂസ് ഒത്തിരി നന്ദി! :)
ആലപ്പുഴക്കാരോ, 'ച്ചോ!' ഇങ്ങനെ പരിതപിയ്ക്കാതെ.. :) വന്നതിനും നല്ല വാക്കിനും നന്ദീട്ടോ!
Post a Comment