Tuesday, April 10, 2007

വൃക്ഷം ഇപ്പോഴും...

വൃക്ഷം ഇപ്പോഴും...


എന്റെ പ്രേമം കൊഴിച്ച കനികള്‍
നീ നെഞ്ചിലൊളിപ്പിച്ചു പൂജിച്ചതും
നിന്റെ ആത്മാവിന്റെ നൂറൂറ്റി
മേഘങ്ങള്‍ക്കു കൈമാറി
എന്നെയഭിഷേകം ചെയ്യിച്ചതും
എന്റെ മേനി കഴുകി കര്‍ക്കിടകമൊഴുക്കിയ
വെള്ളം കുടിച്ചു നീ ചിരിച്ചതും

വൃക്ഷമിപ്പോഴും തടാകത്തിലേക്കു ചാഞ്ഞു നില്‍ക്കുന്നു...
ഞാന്‍ നമ്മുടെ പ്രണയം ഓര്‍ത്തുപോകുന്നു!
ആയിരം ഇലകളുണ്ടായിരുന്ന നമ്മുടെ പ്രണയം!

24 comments:

ധ്വനി said...

വൃക്ഷമിപ്പോഴും തടാകത്തിലേക്കു ചാഞ്ഞു നില്‍ക്കുന്നു...
ഞാന്‍ നമ്മുടെ പ്രണയം ഓര്‍ത്തുപോകുന്നു!
ആയിരം ഇലകളുണ്ടായിരുന്ന നമ്മുടെ പ്രണയം!

കുടുംബംകലക്കി said...

മനോഹരം.

ittimalu said...

പുതിയ ഇലകള്‍ പൊടിച്ചു വരാ‍ാന്‍ സാധ്യത വല്ലതും ഉണ്ടോ?

ശ്രീ said...

നന്നായിരിക്കുന്നു... :)

മയൂര said...

ഇനിയും തളിരിടുമാവൃക്ഷം ..

അപ്പു said...

ഇനിയും തളിരും പൂവും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

ഇത്തിരിവെട്ടം|Ithiri said...

ധ്വനി നന്നായിരിക്കുനു.

ദൃശ്യന്‍ said...

ധ്വനീ, നന്നായിരിക്കുന്നു.
ഈ കവിതയോട് ആ ചിത്രത്തിലെ കവിത ചേര്‍ത്തു വായിക്കുമ്പോള്‍ കൂടുതല്‍ തിളക്കം.

സസ്നേഹം
ദൃശ്യന്‍

രാജു ഇരിങ്ങല്‍ said...

വൃക്ഷം ഇപ്പോഴും... കവിത നന്നായി
മധുസൂദനന്‍ നായരുടെ കവിതകളോട് വല്ലാത്ത അഭിനിവേശമായതിനാലാവാം വാക്കുകളില്‍ മധുസ്പര്‍ശം.
കുറച്ചു കൂടി വരികളെഴുതി പ്രണയം തീവ്രമാക്കാമായിരുന്നു.
എങ്കിലും കവിത ഇഷ്ടമായി. അഭിനന്ദനങ്ങള്‍

മിന്നാമിനുങ്ങ്‌ said...
This comment has been removed by the author.
G.manu said...

pranayam is bright in past tense...

good lines....dhwani

മിന്നാമിനുങ്ങ്‌ said...

ഇനിയും തളിര്‍ക്കാനായി കാത്തിരിക്കാം

CPI(M) said...
This comment has been removed by a blog administrator.
~*~മഴതുള്ളി~*~ said...

നന്നായിരിക്കുനു

ധ്വനി said...

കലക്കിയേട്ടാ,മനൂ, ശ്രീ, ഇത്തിരിവെട്ടം, മഴത്തുള്ളീ: അഭിനന്ദനഗള്‍ക്കു നന്ദി!!

ഇട്ടിമാളു, മയൂര, അപ്പൂ, മിന്നാമിനുങ്ങ്: ഇതൊക്കെ വെറും കല്‍പ്പനകളല്ലേ!! എന്നാലും നല്ല വാക്കിനു നന്ദി!

ദൃശ്യേട്ടന്‍ മര്‍മ്മത്തില്‍ തൊട്ടു!! ആ ചിത്രം കണ്ടതിനു ശേഷമാ ഈ കവിത എഴുതിയത്... പതിവിനു വിപരീതമായി !!

രാജൂ, മധുസ്സൂദനന്‍ നായര്‍ വായിക്കാറുണ്ട്..ന്നാലും മധുസ്പര്‍ശം ഉണ്ടൊ? നല്ല വാക്കുകള്‍ക്കു നന്ദി!!

കരീം മാഷ്‌ said...

ഞാന്‍ കണ്ടില്ല ഈ ബ്ലോഗ്.
ക്ഷമിക്കുക.
നന്നായിരിക്കുന്നു.
കൂടുതല്‍ എഴുതുക.
സര്‍ഗ്ഗസിദ്ധി ദര്‍ശിക്കുന്നു ഒരോ വാക്കിലും.
ആശംസകള്‍.

Pramod.KM said...

ആയിരം ഇലകളുമായി പ്രണയം പൂക്കുമ്പോള്‍ മരം കവിതയിലേക്ക് ചായുന്നു.നന്നായി.

mumsy-മുംസി said...

വായിക്കാന്‍ വൈകി, നന്ദി ,
നല്ല കവിതക്ക്

Manu said...

കാണാന്‍ വൈകി... ദൃശ്യത്തില്‍ നിന്ന് കവിതയിലേക്കുള്ള യാത്ര വളരെ മനോഹരമായിത്തോന്നി.. അഭിനന്ദനങ്ങള്‍

ധ്വനി said...

കരീം മാഷ്, പ്രമോദ്, മുംസി, മനൂ...
നന്ദി... വന്നതിനും നല്ല വാക്കുകള്‍ക്കും.

അപ്പൂസ് said...

നന്നായിരിക്കുന്നു..

ആത്മാവിലാത്മാവു പകരുന്ന പുണ്യം, പ്രണയം..

doney “ഡോണി“ said...

ജീവിതമാകും തടാകത്തിലേക്കു ചാഞ്ഞു നില്‍ക്കുന്ന പ്രണയമാം വൃക്ഷമെപ്പോഴും തളിര്‍‌ത്തു നില്‍ക്കട്ടെ..

ധ്വനി said...

നന്ദി അപ്പൂസ്, ഡോണി!!

വാല്‍മീകി said...

വീണ്ടും തളിര്‍ത്തോ?